''ഊത്ത തേടിപ്പോകുന്നവര്‍''
കവിത
--കെ.എ. യൂസുഫ് പല്ലാരിമംഗലം--
മൈതാനങ്ങള്‍ നഷ്ടപ്പെട്ട ബാല്യങ്ങള്‍
മൊബൈലില്‍ കൂനിയിരിപ്പുണ്ട്
കാട്ടരുവികള്‍ വറ്റി വരണ്ട് രൂപപ്പെട്ട
തുരുത്തുകളില്‍ നീര്‍കാക്കകള്‍ കാത്തിരിക്കുന്നു
കക്കയും ചേറും കലര്‍ന്ന കുളിക്കടവിലെ
സോപ്പ് പതപ്പിച്ച ഗന്ധവും നിലച്ചു
പുഴയിറമ്പിലൂടെ പറന്നുവന്നിരുന്ന
അപ്പൂപ്പന്‍താടിയിപ്പോഴെവിടെ?
കട്ട് കുടിച്ചിരുന്ന കരിക്കിന്‍ തോപ്പുകളില്‍
മണ്ഡരി ബാധിച്ച്, മച്ചിങ്ങ മാത്രം
വിളയില്ലാത്ത നെല്‍പാടങ്ങളില്‍
കുളവാഴയങ്ങനെ തഴച്ചുനില്‍ക്കുന്നു
കൂവക്കാട്ടിലേക്കെത്തുന്ന വെള്ളച്ചാലിലേക്ക്
ഊളിയിട്ടോടിയിരുന്ന പരല്‍മീനുകളും ഇന്ന് അന്യം
ഊത്തതേടിപ്പോകുന്നവര്‍ക്കിന്ന്
കൂടനിറയെ നഷ്ടസ്വപ്നങ്ങള്‍മാത്രം
**********************************
peoms
SHARE THIS ARTICLE