പറവൂർ ഗുരുദേവ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഡോ. ഗീതാ സുരാജ് രചിച്ച ശ്രീ നാരായണ ഗുരുദേവൻ്റെ പാമ്പാട്ടിചിന്ത്, കുണ്ഡലിനിപ്പാട്ടിന് ഒരു പുനർചിന്തനം എന്ന പുസ്തകത്തിൻ്റെ ഉൽഘാടന സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ നിർവ്വഹിച്ചു. പുസ്തക പ്രകാശനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മ ചൈതന്യ നിർവ്വഹിച്ചു. എസ് .എൻ.ഡി.പി. യൂണിയൻ പ്രസിഡൻ്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബീന പള്ളുരുത്തി പാമ്പാട്ടിച്ചിന്ത് ആലാപനം നടത്തി. മുനിസിപ്പൽ ചെയർ പേഴ്സസൺ ബീനാ ശശിധരൻ, എസ്.എൻ.ഡി.പി യൂണിയൻെ സെക്രട്ടറി ഷൈജു മനക്കപ്പടി, മാല്യങ്കര എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ . ടി.എച്ച് ജിത, ശ്രീ നാരായണസൗരഭം മാനേജിംഗ് എഡിറ്റർ ശിവരാമൻ ന്യൂഡൽഹി, , ഗുരുദേവൻ മാസിക മാനേജിംഗ് ഡയറക്ടർ ഓം കാർ, ഷിബു എ.എൻ.എ പവിഴം,ജയൻ ടി.എസ്, സിനീഷ് പി.എസ്, ജയന്തി മോഹൻ എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE