*ഷാജി കെ. അബ്ദുസ്മാരക പുരസ്കാരം ടി.കെ. മുത്തുക്കോയ തങ്ങൾക്ക്*
മതിലകം:
ചിത്രകാരനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഷാജി കെ. അബ്ദുവിൻ്റെ സ്മരണാർഥം 'ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി' ഏർപ്പെടുത്തിയ തദ്ദേശീയ എഴുത്തുകാർക്കുള്ള രണ്ടാമത് ഷാജി കെ. അബ്ദു സ്മാരക പുരസ്കാരത്തിന് കവി ടി.കെ. മുത്തുക്കോയ തങ്ങൾ അർഹനായി.
കവിയും എഴുത്തുകാരനും പ്രഭാഷകനുമായ മുത്തുക്കോയ തങ്ങൾ വന്മേനാട് എ എം എൽ പി സ്കൂൾ അധ്യാപകനായിരുന്നു. "യുഗപ്പകർച്ച" എന്ന കവിതാ സമാഹാരത്തിന് പുറമെ നിരവധി ആനുകാലികങ്ങളിൽ രചനകൾ പ്രകാശിതമായിട്ടുണ്ട്. 80കളുടെ ആരംഭത്തിൽ 'അധികാരക്കടവ്' 'പരിവർത്തനത്തിൻ്റെ കാഹളം' എന്നീ നാടകങ്ങൾ സംസ്ഥാനത്തിൻ്റെ പല ജില്ലകളിലും അരങ്ങേറിയിട്ടുണ്ട്. പാവറട്ടി കേന്ദ്രമായി പ്രസിദ്ധീകരിച്ചിരുന്ന "തിങ്കൾ" മാസികയുടെ പത്രാധിപരായിരുന്നു. ഷാജി കെ. അബ്ദുവിൻ്റെ രണ്ടാം ചരമവാർഷിക ദിനമായ ജൂലൈ 18-ന് വൈകീട്ട് 3 മണിക്ക് പുതിയകാവ് തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ സ്മാരക പുരസ്കാരം നാടക, സിനിമ സംവിധായകൻ രാജേഷ് ഇരുളം സമർപ്പിക്കും.
സുനിൽ പി. മതിലകം അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങിൽ ഡോക്യുമെൻ്ററി സംവിധായകനുള്ള പുരസ്കാരം ലഭിച്ച സുബിൻ കണ്ണദാസിനെ ആദരിക്കും.
ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതി പ്രസിഡണ്ട് ടി.ബി. സന്തോഷ് ബാബു അധ്യക്ഷത വഹിക്കും.
kerala
SHARE THIS ARTICLE