പതാക ദിനം ആചരിച്ചു
പറവൂർ
നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പതാകദിനം ആചരിച്ചു. പറവൂർ എസ്എൻഡിപി യൂണിയൻ ആസ്ഥാന മന്ദിരത്തിൽ യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ പതാക ഉയർത്തി. കൺവീനർ ഷൈജു മനക്കപ്പടി പതാകദിന സന്ദേശം നൽകി. ഡയറക്ടർ ബോർഡ് അംഗം പി എസ് ജയരാജ് ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗങ്ങളായ എം പി ബിനു, ഡി ബാബു, കമ്മറ്റി അംഗങ്ങളായ ഡിപ്രസനകുമാർ, കണ്ണൻ കൂട്ടുകാട്,കെ ബി സുഭാഷ്, വി എൻ നാഗേഷ് ,ടി എം ദിലീപ് വനിതാ സംഘം പ്രസിഡണ്ട് ഷൈജാ മുരളിധരൻ ,സെക്രട്ടറി ബിന്ദു ബോസ് യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് അഖിൽ കൈതാരം ജില്ലാ പ്രസിഡണ്ട് പ്രവീൺ തങ്കപ്പൻ, എം എഫ് ഐ കോഡിനേറ്റർ ജോഷി പല്ലേക്കാട്ട്, എം വി ഗോപാലകൃഷ്ണൻ, വൈദികയോഗം പ്രസിഡണ്ട് അഖിൽ ശാന്തി വിവിധ ശാഖ ഭാരവാഹികൾഎന്നിവർ നേതൃത്വം നൽകി
kerala
SHARE THIS ARTICLE