പറവൂർ -
170-മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അവർകൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന് എതിരെയുള്ള അക്രമങ്ങളെ ചെറുക്കുന്നതിന് വേണ്ടിയും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയുക്ത യോഗം നടത്തി.
യൂണിയൻ ആഡിറ്റോറിയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ സി എൻ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ ഷൈജു മനയ്ക്കപ്പടി ജയന്തി ആഘോഷങ്ങളുടെ വിശദീകരണം നടത്തി.
എസ്എൻഡിപി യോഗം കൗൺസിലർ ഇ എസ് ഷീബ ടീച്ചർ യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എംപി ബിനു, ഡി ബാബു, കമ്മിറ്റി അംഗങ്ങളായ D പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, T M ദിലീപ്, നാഗേഷ് ,വി.പി ഷാജി എന്നിവർ സംസാരിച്ചു.
യോഗം ഡയറക്ടർ ബോർഡ് മെമ്പറും സ്കൂൾ ഡെപ്യൂട്ടി മാനേജരുമായ പി എസ് ജയരാജ് സ്വാഗതം ആശംസിച്ചു. യൂണിയൻ്റെ കീഴിലുള്ള 72 ശാഖകളിലെ പ്രസിഡണ്ടുമാർ, വൈസ് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ ,വനിതാ സംഘം, യൂത്ത് മൂവ്മെൻറ്, വൈദികയോഗം , കുമാരി സംഘം , എംപ്ലോയീസ് ഫോറം, പെൻഷൻ ഫോറം എന്നിവയുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
kerala
SHARE THIS ARTICLE