സെപ്റ്റംബർ ഏഴിന് നടക്കുന്ന ശ്രീനാരായണ ഗുരുദേവജയന്തി ദിനാഘോഷത്തിന് ആരംഭം കുറിച്ചുകൊണ്ട് പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തി പതാകദിനത്തിന് ആരംഭം കുറിച്ചു.. കൺവീനർ ഷൈജു മനക്കപ്പടി ഗുരുദേവ സന്ദേശം നൽകി. യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി എസ് ജയരാജ്, എം പി ബിനു, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു , അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റി അംഗങ്ങളായ ഡി.പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, ടി.എം. ദിലീപ്, വി.പി.ഷാജി വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, എംപ്ലോയിംസ്ഫോറം, പെൻഷനേഴ്സ് ഫോറം, സൈബർ സേന പ്രവർത്തകർ , ശാഖ ഭാരവാഹികൾ, ശാഖ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
kerala
SHARE THIS ARTICLE