പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും സംയുക്ത ഉദ്ഘാടനം നഗരസഭ കൗൺസിലർ എം.കെ ബാനർജി നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് പുതിയേടത്ത് അദ്ധ്യക്ഷനായി. പ്രധാനദ്ധ്യാപകൻ പി.ആർ സുനിൽ, പി.ടി. എ പ്രസിഡൻ്റ് മുനീറ മുഹമ്മദ് അഷറഫ്, കെ.എ.സിസിലി എന്നിവർ സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ ലീഡേഴ്സിനെ ചുമതല ഏല്പിക്കുന്ന ചടങ്ങും, കലാപരിപാടികളും നടന്നു.
kerala
SHARE THIS ARTICLE