പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വടക്കൻ പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെ 1952-ാം ദുക്റാന തിരുന്നാളിന് കൊടികയറി. എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ആൻ്റണി പെരുമായൻ കൊടികയറ്റി. തുടർന്ന് വികാരി ഫാ. ജോസ് പുതിയേടത്ത് മുഖ്യ കാർമ്മികനായി ദിവ്യബലിയും നൊവേനയും നടന്നു.
ജൂലൈ 3 ബുധനാഴ്ചയാണ് പ്രധാന തിരുന്നാൾ ദിനം രാവിലെ 9 ന് സമൂഹമാമ്മൂദിസ തുടർന്ന് ദിവ്യബലി, പ്രദക്ഷിണം നേർച്ചസദ്യ ആശീർവാദം.
സഹവികാരി ഫാ.സുജിത്ത് കൂവേലി ജനറൽ കൺവീനർ ബിനോയ് സ്രാമ്പിക്കൽ, കൈക്കാരൻ ജിസ്മോൻ മേച്ചേരി, വൈസ് ചെയർമാൻ ബോസ്ക്കോ പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
kerala
SHARE THIS ARTICLE