നോർത്ത് പറവൂർ മാതൃഭൂമി സ്റ്റഡിസർക്കിളിന്റെ ആഭിമുഖ്യത്തിൽ സുവർണ്ണ ജൂബിലി ചിത്ര രചന കളറിംഗ് മത്സരം നടത്തി. എൽ.കെ.ജി , യു.കെ.ജി , എൽ. പി വിദ്യാർത്ഥികൾക്കായാണ് “ശലഭം” എന്ന പേരിൽ മത്സരം സംഘടിപ്പിച്ചത്. ജനറൽ കൺവീനർ ബി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കാർട്ടൂണിസ്റ്റ് സീരി ഉത്ഘാടനം ചെയ്തു. എം. എസ്. രാജേഷ് , എം. ജെ. രാജു , വി. എസ്. അബ്ദുൽ ജബ്ബാർ , കെ. എ. സദാശിവൻ , ചൈതന്യ ചന്ദ്രൻ , ശ്രീകാർത്തിക് തുടങ്ങിയവർ സംസാരിച്ചു.
kerala
SHARE THIS ARTICLE