തിരുവനന്തപുരം
അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കഴ്സ് & ആർട്ടിസറ്റ്സ് സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യു മായി സഹകരിച്ചു നടത്തിയ അസ്മ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ
മികച്ച സാമൂഹിക അവബോധം നൽകിയ ഷോർട്ട് ഫിലിമിനുള്ള അവാർഡ്
നെടുങ്ങോട് ക്രിയേഷൻസിന്റെ ബാനറിൽ അനിൽ നെടുങ്ങോട് നിർമ്മിച്ച് പ്രകാശ് പ്രഭാകർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമായ
'ആഭ'യ്ക്ക് ലഭിച്ചു.വൈലോപ്പിള്ളി സംസ്കൃതീ ഭവനിൽ സംസ്കാരത സാഹിതി സംസ്ഥാന ചെയർമാൻ അഡ്വ. C.R മഹേഷ് MLA യുടെ അദ്ധ്യക്ഷതയിൽനടന്ന സമ്മേളനം പ്രതിപക്ഷ നേതാവ് V.D. സതീശൻ ഉദ്ഘാടനം ചെയ്തു. മുൻ സ്പീക്കർ N ശക്തൻ, സംഗീതജ്ഞൻ കാവാലം ശ്രീകുമാർ, സൂര്യ കൃഷ്ണ മൂർത്തി, N.V പ്രദീപ് കുമാർ,വൈലോപ്പിള്ളി സംസ്കൃതീ ഭവൻ മെംബർ സെക്രട്ടറി മനേഷ്, K.M. ഉണ്ണിക്കൃഷ്ണൻ, അനിവർഗീസ്, അനീഷ് മേനോൻ, പൂഴ നാട് ഗോപൻ,
രാജി മേനോൻ, ഡോ. R.S പ്രദീപ്, ശ്രീകാന്ത് T.R നായർ എന്നിവർ പ്രസംഗിച്ചു.
kerala
SHARE THIS ARTICLE