All Categories

Uploaded at 2 weeks ago | Date: 21/02/2025 20:12:49

18 വർഷത്തിന് ശേഷം 262 കോടിയുടെ ലാഭമാണ് രാജ്യത്താകെ
ബിഎസ്‌എൻഎല്ലിന് ഈയടുത്ത്‌ ലഭിച്ചത്. ഇതിൽ മൂന്നിലൊന്നും നേടിക്കൊടുത്തത് കേരളത്തിൽ നിന്നാണ്. 80 കോടിയാണ് കേരളത്തിൽ നിന്നും ബിഎസ്‌എൻഎല്ലിന് കിട്ടിയ ലാഭം. രാജ്യത്താകെ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്‌എൻഎൽ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. കഴിഞ്ഞവർഷം 5ജി പ്ളാനുകൾ അവതരിപ്പിച്ച് രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വി, ജിയോ, എയർടെൽ എന്നിവ താരിഫ് വർദ്ധിപ്പിച്ചിരുന്നു. ഈ സമയത്തും ബിഎസ്‌എൻഎൽ ചാർജ് കൂട്ടിയില്ല. ഇതോടെ ഫോൺകോൾ അടക്കം സൗകര്യത്തിനായി നിരവധിപേർ ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തു. ഇത് സ്വകാര്യ കമ്പനികൾക്ക് വൻ തിരിച്ചടിയായി. ഇതിനുപിന്നാലെ ഇപ്പോഴിതാ ഒരു വർഷത്തേക്കുള്ള ബിഎസ്‌എൻഎല്ലിന്റെ പ്ളാനിന്റെ സ്വീകാര്യത മറ്റ് കമ്പനികളെ വില കുറയ്‌ക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.

1198 രൂപയുടെ 365 ദിവസം വാലിഡിറ്റിയുള്ള പ്ളാനാണ് ബിഎസ്‌എൻഎൽ അവതരിപ്പിച്ചത്. ഇതോടെ വി, എയർടെൽ അടക്കം കമ്പനികൾക്ക് അവരുടെ പ്ളാനുകളെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടി വന്നിരിക്കുകയാണ്.പ്രതിമാസം മൂന്ന് ജിബി ഡാറ്റയടക്കം 36 ജിബി ഡാറ്റയും മാസം 300 മിനുട്ട് വോയിസ് കോളും 30 എസ്‌എംഎസ് പ്രതിമാസവും സൗജന്യമായി ലഭിക്കും. റോമിംഗും സൗജന്യമാണ്.

അതേസമയം ഇതേ കാലാവധിയുള്ള 5ജി പ്ളാൻ അവതരിപ്പിക്കുന്ന മറ്റ് മിക്ക കമ്പനികളിലും മൂന്നിരട്ടി പണമാണ് വാങ്ങുന്നത്. എന്നാൽ ഓഫറുകളിൽ നേരിയ വ്യത്യാസമുണ്ട്. മിക്ക കമ്പനികളും പ്രതിദിനം രണ്ട് ജിബി ഡാറ്റയും 100 എസ്എംഎസ് സൗജന്യവുമുണ്ട്. 1198ന് പുറമേ രണ്ട് ബഡ്‌ജറ്റ് സൗഹൃദ പ്ളാനുകളും ബിഎസ്‌എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 90 ദിവസം കാലാവധിയുള്ള 411 രൂപയുടെ പ്ളാനും ഒരു വർഷം കാലാവധിയുള്ള 1515 രൂപയുടെ പ്ളാനുമാണ് അവ.

INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.