Uploaded at 2 years ago | Date: 19/12/2022 15:42:53
ദില്ലി:വിദേശ ഫണ്ട് വിവാദതതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. വിദേശ കാര്യമന്ത്രിയുടെ മകൻ പ്രവർത്തിക്കുന്ന സംഘടനക്ക് ചൈനീസ് എംബസി മൂന്ന് തവണ ഗ്രാന്റ് നൽകിയിട്ടുണ്ട്.അതിൽ പാർട്ടി ആരോപണം ഉന്നയിക്കുന്നില്ലെന്നും സംഭാവനകൾ സ്വീകരിക്കുന്നത് ഇങ്ങനെയൊക്കെ ആണെന്നും എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു.രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസി സംഭാവന നൽകിയത് പരസ്യമായ കാര്യമാണ്. എല്ലായിടത്തും സംഘടനകൾക്ക് ഇങ്ങനെയൊക്കെയാണ് സഹായം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
INDIA
SHARE THIS ARTICLE