LIC യുടെ 69 മത് വാർഷികാഘോഷ പരിപാടികൾ MLA റ്റൈസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ:
പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 69 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഇൻഷുറൻസ് വാരാഘോഷം കൈപ്പമംഗലം നിയോജകമണ്ഡലം എംഎൽഎ ET ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എൽഐസി കൊടുങ്ങല്ലൂർ ബ്രാഞ്ച് ഹോളിൽ നടന്ന ചടങ്ങിൽ സീനിയർ ബ്രാഞ്ച് മാനേജർ സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സീനിയർ ജീവനക്കാരെയും, സീനിയർ ഏജന്റ് മാരെയും എംഎൽഎ പൊന്നാട അണിയിച്ചു ആദരിച്ചു.
മികച്ച സേവനത്തിന് അർഹനായി തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരൻ കെ എൻ ജോഷിയെയും ചടങ്ങിൽ ആദരിച്ചു.
അസിസ്റ്റന്റ് ഡിവിഷൻ മാനേജർ സുജ ഡാനിയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് മാനേജർ ജിൻസി PD നന്ദി പറഞ്ഞു.
അഞ്ജലി മേനോൻ,
ടി എൻ ഉണ്ണികൃഷ്ണൻ
വി എൻ സുബ്രഹ്മണ്യൻ,
രാജീവ്,
അജികുമാർ എം സി,
ഷീജ ശബരിനാഥ്
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
kerala
SHARE THIS ARTICLE