*ഓണക്കുസൃതി*
ഓണക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരു കുട്ടിക്കാലകുസൃതി ഓർക്കാതെ വയ്യ
ധാരാളമായി കൃഷിചെയ്തുണ്ടാക്കുന്ന
മത്തങ്ങയും കുമ്പളങ്ങയും വെള്ളരിക്കയും തറവാട്ടിൽ കൊണ്ടുവരും. വെള്ളരിക്കയും കുമ്പളങ്ങയും കേടുവരാതിരിക്കാൻ അടക്കാമരപ്പോളചീന്തി കെട്ടിത്തൂക്കും
മത്തങ്ങ പടിഞ്ഞാറ്റിയിൽ മൂലയിൽ ഒതുക്കി വയ്ക്കുകയാണ് പതിവ്.
ഓണത്തിന് എരിശ്ശേരി ഉണ്ടാക്കാൻ വല്യമ്മ ,മത്തങ്ങ എടുത്തപ്പോൾ ഒന്നോ രണ്ടോ എണ്ണം ചീഞ്ഞതായി തോന്നി.
അന്നത്തെക്കാലത്ത്, വിളയുന്ന മത്തങ്ങ ദിവസങ്ങളോളം കേടുവരാതിരിക്കാറാണ് പതിവ്.
എന്തുപറ്റി എന്ന ആശങ്കയോടെ മറ്റു മത്തങ്ങകൾ നോക്കിയപ്പോൾ '
അവയും അളിഞ്ഞു തുടങ്ങിയിരിക്കുന്നു.!
സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ആരോ അതിൽ വലിയ വലിയ ആണികൾ അടിച്ചു കയറ്റിയിരിക്കുന്നു.
ചത്തതു കീചകനെങ്കിൽ എന്ന പ്രസിദ്ധമായ ശൈലി പ്രകാരം
കഥാനായകനെ വിസ്തരിച്ചപ്പോൾ
വള്ളി പുള്ളി വിടാതെ അഭിമാനത്തോടെ അറിയിച്ചു.
"അതെ ഞാൻ തന്നെ! "
ആയിയുടെ മുറുക്കാൻ ചതക്കുന്ന കല്ല് ഉപയോഗിച്ച് 'ഭിത്തിയിൽ ആണികൾ അടിക്കാൻ ശ്രമിച്ചപ്പോൾ ആരോ തടഞ്ഞു.
മരത്തിൽ ആണി അടിക്കാൻ എളുപ്പവുമല്ല ഏറ്റവും എളുപ്പത്തിൽ ആണി അടിക്കാൻ പറ്റിയ സ്ഥലം എന്ന നിലയിൽ
മത്തങ്ങയിൽ ആണി പ്രയോഗം നടത്തിയതാണ്.
കിലുക്കത്തിലെ രേവതി പറയുന്നതുപോലെ
ഞാൻ
ഇത്രയേ ചെയ്തുള്ളൂ.
വഴക്കു പറയാൻ പോലും ആവാതെ
ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ സഭപിരിഞ്ഞു.
ഇതിലും വലിയ ഓണക്കാല അനുഭവം മറ്റെന്താണ്?
ഇപ്പോഴും മത്തങ്ങയും കുമ്പളങ്ങയും കാണുമ്പോൾ ഞാൻ ഈ കുസൃതി ഓർക്കാറുണ്ട്.
ഹരീഷ് ആർ നമ്പൂതിരിപ്പാട്.
kerala
SHARE THIS ARTICLE