All Categories

Uploaded at 1 year ago | Date: 27/12/2022 08:20:13

കഥ
---------------------
ശ്രമിച്ചാൽ
by 
ഉണ്ണി വാരിയത്ത് 

     അയാളുടെ ചിത്രങ്ങൾ കണ്ടവരെല്ലാം അനുമോദനങ്ങളുടെ പൂക്കൾ വർഷിച്ചു-
     "എന്തൊരു കരവിരുത്! "
     "എന്തൊരു വർണ്ണ ച്ചേരുവ! "
     " എന്തൊരു വൈവിധ്യത! " 
     " എന്തൊരു വൈദഗ്ധ്യം! "
     "ചുരുക്കിപ്പറഞ്ഞാൽ, നിങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി"
    പക്ഷേ, അതൃപ്ത നായിരുന്നു ചിത്രകാരൻ. അയാൾ ചിന്തിച്ചു- 
     തനിക്ക് അവരെ അത്ഭുതപ്പെടുത്താൻ കഴിഞ്ഞിരിക്കാം. അത് പോരാ. തനിക്ക് തന്നെ അത്ഭുതപ്പെടുത്താൻ കഴിയണം. ശ്രമിച്ചാൽ എന്നെങ്കിലും ഒരിക്കൽ അത് സംഭവിക്കാതിരിക്കില്ല. അത് തുടരുകയും വേണം.
              *****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.