All Categories

Uploaded at 1 year ago | Date: 10/01/2023 12:26:46

 മിനിക്കഥ 
-------------------------
നല്ലതും ചീത്തയും 
by
ഉണ്ണി വാരിയത്ത്

     " എല്ലാം നല്ലതിനാണ്, എല്ലാവരും നല്ലവരാണ്, എന്ന ചിന്ത ഉണ്ടായാൽ ജീവിതം നന്നാവും " അയാൾ സൂചിപ്പിച്ചു.
     " എല്ലാവരുടെയും കാര്യം എനിക്കറിയില്ല. ഞാൻ നല്ലതാണ് " അവൻ പറഞ്ഞു.
     " ആ ചിന്ത ആദ്യം മാറ്റണം "
     " നിങ്ങളും നല്ലതായിരിക്കാം "
     " വേണ്ട, എന്നെ സുഖിപ്പിക്കേണ്ട"
     " എങ്കിൽ, നിങ്ങൾ ചീത്തയാണ്, മഹാ ചീത്ത "
     " മതി. നിങ്ങൾ എത്ര നല്ലതാണെന്ന് ഇപ്പോൾ മനസ്സിലായി" അയാൾ പുഞ്ചിരിയോടെ പറഞ്ഞ് നടന്നകന്നു. 
               ******

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.