കഥ
-----------------------
വേദാന്തം പോലും
by
ഉണ്ണി വാരിയത്ത്
" അമ്പിളിയെ കാത്തിരിക്കുന്ന ആമ്പലേ, നിന്റെ സങ്കടം ഞാനറിയുന്നു. സൂര്യനെ പ്രതീക്ഷിച്ചു വിങ്ങുന്ന താമരേ, നിന്റെ വിഷമവും ഞാൻ അറിയുന്നുണ്ട്. യുഗ്മഗാനം പാടാൻ ഇണയില്ലാതെ തുടിക്കുന്ന ഒറ്റക്കുയിലേ, നിന്റെ വിഷാദവും ഞാൻ മനസ്സിലാക്കുന്നു. സുഗന്ധം വിതറാൻ തെന്നലിന്റെ സാമീപ്യം കൊതിക്കുന്ന പൂവേ, നിന്റെ ആകാംക്ഷയും ഞാൻ കാണുന്നുണ്ട്. കാമുകൻ പ്രത്യക്ഷപ്പെടുന്ന ധന്യനിമിഷത്തെ കാക്കുന്ന വിരഹിണിയാണല്ലോ ഞാനും! ഒരു വ്യത്യാസമുണ്ട്. നിങ്ങളുടേത് നിത്യ കാമുകൻ. എന്റേതോ സത്യമില്ലാത്ത വെറും അവസരവാദി. അപ്പോൾ, നിങ്ങളേക്കാൾ നിസ്സ ഹായയല്ലേ ഞാൻ? " അവൾ പിറുപിറുത്തു.
പാവം! എന്തെങ്കിലും പറഞ്ഞ് അവളെ സാന്ത്വനിപ്പിക്കാനാവില്ല. വിരഹവേദനയ്ക്കു മുമ്പിൽ വേദാന്തം പോലും അന്തം വിട്ടുനിൽക്കുമല്ലോ!
------
story
SHARE THIS ARTICLE