All Categories

Uploaded at 1 week ago | Date: 22/09/2025 15:36:58

പത്താമത് ദേശീയ ആയുർവേദ ദിനാഘോഷം നടത്തി

പറവൂർ

വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെയും വാവക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ തുരുത്തിപ്പുറം ദുരിതാശ്വാസ അഭയ കേന്ദ്രത്തിൽ വെച്ച് പത്താമത് ദേശീയ ആയുർവേദ ദിനാഘോഷം നടത്തി. വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ വി. എസ് സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങ് വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.പറവൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശ്രീ കെ എസ്.സനീഷ്,  വടക്കേക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബീന പി വി, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ലൈജു ജോസഫ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി മിനി വർഗീസ് മാണിയാറ, മറ്റ് വാർഡ് മെമ്പർമാരായ ശ്രീമതി മായാദേവി, സൈബ സജീവ്, സിന്ധു മനോജ്, ഉണ്ണികൃഷ്ണൻ, അജിത ഷൺമുഖൻ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി റസിയ എന്നിവർ പങ്കെടുത്തു പരിപാടിയുടെ ഭാഗമായി തുരുത്തിപ്പുറം ദുരിതാശ്വാസ അഭയ കേന്ദ്രത്തിൽനിന്നും വിളമ്പര ജാഥ നടത്തി. ആശ വർക്കർമാർ, അംഗൻവാടി വർക്കേഴ്സ്, ഹരിതകർമസേന അംഗങ്ങൾ, ആയുഷ് യോഗ ക്ലബ് അംഗങ്ങൾ , എന്നിവർക്കായി  വാവക്കാട് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ദിജി ടി ഡി എലിപ്പനി പ്രതിരോധ ബോധ വൽക്കരണ ക്ലാസ്സ് നൽകി. കൂടാതെ സൗജന്യ അസ്ഥി സാന്ദ്രത പരിശോധന ക്യാമ്പും , മെഡിക്കൽ ക്യാമ്പും നടത്തി. ആയുർവേദ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ഹൈസ്കൂൾ തല ക്വിസ് മത്സര വിജയികളായ നിവേദ്യ ബിജോയ്, ദേവന്ദ എന്നിവർക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് സമ്മാനദാനവും നടത്തി. വാവക്കാട് ആയുർവേദ ഡിസ്പെൻസറി ഫാർമസിസ്റ്റ് ശ്രീമതി. നീബ എം എൻ ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.