All Categories

Uploaded at 4 days ago | Date: 28/09/2025 20:13:48

*എയ്ഡ്സ് ബോധവത്കരണ സദസ്സ്* 
തൃശൂർ : കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, തൃശൂർ അമല മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ -യുവജാരൺ ക്യാമ്പ് സമാപന സമ്മേളനം, എച്ച് ഐ വി ബോധവത്കരണം അമല മെഡിക്കൽ കോളേജിൽ വച്ചു 28 സെപ്റ്റംബർ 2025 , 2.30 മണിക്ക് നടത്തുക ഉണ്ടായി.                                       കെ എസ് ആർ ടി സി വാൻ കാമ്പയിനിൽ യുവ ഭാവന ക്ലബ്  മലപ്പുറം , പാവ നാടകത്തിലൂടെ എയ്ഡ്സ് ബോധവൽക്കരണം നടത്തി.  പരിപാടി കേരള ആരോഗ്യ സർവ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ,  ഉദ്ഘാടനം നിർവഹിക്കുക ഉണ്ടായി. ഫാദർ ജൂലിയസ് അറക്കൽ അധ്യക്ഷനായ ചടങ്ങിൽ യുവജാഗരൺ നോഡൽ ഓഫീസർ ഡോ അനുഷ മാത്യു, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ അജയ് രാജൻ , ശ്രീ ജയചന്ദ്രൻ, ഫാദർ ആന്റണി മാനുമ്മൽ,ഡോ ടബിത മറിയം സാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ജോസ് വിൻസെന്റ് എന്നിവർ സംസാരിച്ചു.  പ്രസ്തുത ചടങ്ങിൽ ശ്രീമതി അഞ്ജന ജി അസിസ്റ്റന്റ് ഡയറക്ടർ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മുഖ്യ പ്രഭാഷണം നടത്തി . ഈ പരിപാടിയിൽ പൊതുജനങ്ങളും, ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ 200 ഓളം പേർ ചടങ്ങിൽ സംബന്ധിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.