*ഏകാരോഗ്യത്തിൻ്റെ പ്രാധാന്യത്തിൽ ആയുർവേദം പ്രസക്തം*
തിരുവനന്തപുരം:
ഏകാരോഗ്യത്തിൻ്റെ പ്രാധാന്യത്തിൽ ആയുർവേദം പ്രസക്തമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ വിവിധ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണവും മികവു തെളിയിച്ച മറ്റ് ഡോക്ടർമാരെ ആദരിക്കുകയും ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
സോഷ്യൽ മീഡിയ വ്യാജ വൈദ്യ പ്രചരണത്തിന് ഉപയോഗിക്കുന്നത് തടയാൻ കണ്ടന്റ് സ്ക്രീനിംഗ് നടത്തുക ,ആയുർവേദ ഓൺലൈൻ കൺസൽട്ടേഷൻ നടത്തുന്നതിന് സർക്കാർ തലത്തിൽ ഡിജിറ്റൽ പ്ലാറ്റഫോം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യവും സമ്മേളനത്തിൽ ഉയർന്നുവന്നു.
സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ എം എ ഐ ) 45 മത് സംസ്ഥാന കൗൺസിലും 18 മത് സംസ്ഥാന സമ്മേളനവും രണ്ടു ദിവസങ്ങളിലായി കോവളം കെ.റ്റി.ഡി.സി സമുദ്രയിയിൽ നടന്നു.
ഇതോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. എ എം എ ഐ മാധ്യമ പുരസ്കാരം മെട്രൊവാർത്ത ദിനപത്രത്തിൽ അസോസിയറ്റ് എഡിറ്റർ എം.ബി.സന്തോഷിന് മന്ത്രി നല്കി. കോവളം എം.എൽ.എ അഡ്വ: എം വിൻസെൻ്റ് മുഖ്യതിഥിയായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ഡോ: സി.ഡി. ലീന അധ്യക്ഷത വഹിച്ചു.
സോമതീരം ആയുർവേദ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബേബി മാത്യു ,എ എം എ ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: കെ.സി.അജിത്കുമാർ, ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:വി.ജെ. സെബി, ഗവ. ആയുർവേദ കോളേജ് അധ്യാപക സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:എസ് ഗോപകുമാർ , വിവിധ സംഘടനാ പ്രതിനിധികളായ ഡോ: ഡി. രാമനാഥൻ, ഡോ: റഹ്‌മത്തുള്ള, ഡോ: വിനോദ്കുമാർ, ഡോ: സ്മിത മോഹൻകുമാർ, ഡോ: ശ്രീരഞ്ജിനി, ഡോ:ജിജുരാജ് , ഡോ: സറീന , ഡോ: വി അജിത് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി "ആയുർവേദം എൻ്റെ വീക്ഷണത്തിൽ" എന്ന വിഷയത്തിൽ മാധ്യമ സെമിനാറും നടന്നു.
പുതിയ ഭാരവാഹികളായി പ്രസിഡന്റായി ഡോ: സി.ഡി. ലീന ,വൈസ് പ്രസിഡന്റായി ഡോ:കെ.എസ്.വിഷ്ണുനമ്പൂതിരി , ജനറൽ സെക്രട്ടറി ഡോ: കെ.സി. അജിത് കുമാർ, സെക്രട്ടറിമാരായി ഡോ: സിരി സൂരജ് , ഡോ: ഷബീൽ ഇബ്രാഹിം , ഡോ: ബി.രാജേഷ് എന്നിവരും, ട്രഷററായി ഡോ: മുഹമ്മദ് റാസി കെ.എം , വനിത ചെയർപേഴ്സൺ - ഡോ: എം.എ. അസ്മാബി , വനിത കൺവീനർ - ഡോ: ടിന്റു എലിസബത്ത് ടോം എന്നിവരെ തെരഞ്ഞെടുത്തു.
kerala
SHARE THIS ARTICLE