All Categories

Uploaded at 2 months ago | Date: 23/05/2024 09:38:01

തിരുവനന്തപുരം -

ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാൽപ്പത്തഞ്ചാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്  നടത്തിയ വാഹന വിളംബര ജാഥ തിരുവല്ലം ജംഗ്ഷനിൽ  പാറശ്ശാല എം.എൽ.എ ,സി .കെ ഹരീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു.

മുതിർന്ന അംഗം ഡോ.  ലളിതാംബികയ്ക്കു പതാക കൈമാറി.
തുടർന്ന് ഡോക്ടർമാരുടെ വാഹന വിളംബര ജാഥ തിരുവല്ലത്ത് നിന്നും പാച്ചല്ലൂർ വഴി കോവളം ജംഗ്ഷൻ, നെടുമം എന്നീ സ്ഥലങ്ങൾ ചുറ്റി കെ.ടി.ഡി.സി സമുദ്രയുടെ മുന്നിൽ അവസാനിച്ചു.

എം.എൽ.എ  സി. കെ ഹരീന്ദ്രനെ സംസ്ഥാന കമ്മിറ്റി അംഗം ഡോ .എം .സുഭാഷ്  പൊന്നാട അണിയിച്ചു സ്വീകരിച്ചു.ജില്ലാ കമ്മിറ്റി അംഗം ഡോ :അരുൺ രാധേഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ഡോ .എസ് വേണു നന്ദിയും രേഖപ്പെടുത്തി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.