All Categories

Uploaded at 1 year ago | Date: 20/02/2023 10:55:01

മതിലകം 
പ്രതിമാസ സാഹിത്യ പാഠശാല


ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതിയുടെ പ്രതിമാസ സാഹിത്യ പാഠശാല മതിലകം ഫീനിക്സ് സ്റ്റഡി സെന്ററിൽ നടന്നു.

പാഠശാല കൺവീനർ ടി.ബി. സന്തോഷ് ബാബു മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ചങ്ങാതിക്കൂട്ടം പ്രസിഡണ്ട് മനോജ് വള്ളിവട്ടം ഉദ്ഘാടനം ചെയ്തു.

നോവലിസ്റ്റ് ടി.കെ.ഗംഗാധരൻ " എഴുത്തുവഴികൾ " എഴുത്തനുഭവങ്ങൾ പങ്കുവച്ചു.
"പുതുക്കാല കവിതകൾ " എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സുധീഷ് അമ്മവീട് സംസാരിച്ചു.

മുസ്തഫ കമാൽ, മൂസ വടക്കനോളി, ഇ.ജി. വസന്തൻ മാഷ്, മുഹമ്മദ് ചളിങ്ങാട്, ബഷീർ തൃപ്പേക്കുളം, അഭി ശങ്കർ, സുമ മോഹൻദാസ്, രഹ്ന സുൽത്താൻ, പ്രഭ ദാമോദരൻ, പി.എച്ച്. യഹിയ, സിദ്ധാർത്ഥൻ പുന്നക്കൽ, നയാഗ്ര, ടി.ബി.സുരേഷ് ബാബു മാസ്റ്റർ, ദിലീപൻ പൊയ്യ, ആദിത്യൻ കാതിക്കോട്, റസിയ സുൽത്താന, സുവിൽ പടിയൂർ, അഗസ്റ്റിൻ കോന്നോത്ത്, സത്താർ സെയ്ദ്, ബഷീർ വടക്കൻ, അനിൽ കിളളികുളങ്ങര എന്നിവർ സംസാരിച്ചു.

ചങ്ങാതിക്കൂട്ടം സെക്രട്ടറി സുനിൽ പി. മതിലകം സ്വാഗതവും ജോ.സെക്രട്ടറി ജിതി സുധീഷ് നന്ദിയും പറഞ്ഞു.

ടി.കെ.ഗംഗാധരൻ രചിച്ച 31 പുസ്തകങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.