എച്ച് ഐ വി ബോധവൽക്കരണം
തൃശൂർ :
എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ദന്തൽ കോളേജ്, നഴ്സിംഗ് കോളേജ് എൻ എസ് എസ് യൂണിററ്റുകളുടെ ആഭിമുഖ്യത്തിൽ യുവഭാവന ക്ലബ് മലപ്പുറം പാവനാടകം എച്ച് ഐ വി ബോധവത്കരണം മെഡിക്കൽ കോളേജ് ഒ പി വിഭാഗത്തിൽ വച്ചു നടത്തി.
കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ ഉദ്ഘാടനം നിർവഹിച്ചു.
ആശംസകൾ നേർന്നുകൊണ്ട് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ സെബിന്ദ് കുമാർ, സർക്കാർ ദന്തൽ കോളേജ് പ്രോഗ്രാം ഓഫീസർ ഡോ ഇക്ബാൽ വി എം എന്നിവർ സംസാരിച്ചു.
പൊതുജനങ്ങളും, ഡോക്ടർ മാരും വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ ഇരുന്നുറോളം പേർ സംബന്ധിച്ചു.
kerala
SHARE THIS ARTICLE