മിനിക്കഥ -
കാലത്തിന്റെ ഭാഷ്യം -
✍️ഉണ്ണി വാരിയത്ത്
അവന്റെ നിറം കറുപ്പാണ്. മുഖവും ലക്ഷണമൊത്തതല്ല.
എങ്കിലും, പൗഡറും ക്രീമും മറ്റും ഉപയോഗിച്ചും നിറപ്പകിട്ടുള്ള വേഷം ധരിച്ചും താൻ സുന്ദരനാണെന്ന ഭാവത്തിൽ അവൻ ഞെളിഞ്ഞുനടന്നു.
പക്ഷേ, കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലോ. ഒരു പെൺകുട്ടിയും അവനെ തിരിഞ്ഞു നോക്കിയില്ല.
കാലം കടന്നുപോയി. കാക്ക ഗൾഫിലേയ്ക്കു പറന്ന് പണം കൊത്തി തിരിച്ചുവന്നത് കൊക്കായിട്ടാണ്.
കരിവാരിത്തേച്ചാലും കൊക്ക് കാക്കയാവില്ലെന്ന് മനസ്സിലാക്കിയ പല പെൺകുട്ടികളും അവനെ തിരിഞ്ഞുനോക്കി പുഞ്ചിരിക്കാൻ തുടങ്ങി.
അത് അങ്ങനെയാണെന്ന് കാലത്തിന്റെ ഭാഷ്യം!
kerala
SHARE THIS ARTICLE