വൈപ്പിൻ:-കുഴുപ്പിള്ളിയിലെ സാമൂഹിക പ്രവർത്തകനായിരുന്ന അന്തരിച്ച ശ്രീ.എം.കെ അയ്യപ്പൻ്റെ അനുസ്മരണം നടത്തി.
സാധാരണക്കാരന്റെ കഷ്ടപ്പാടുകളെ കണ്ട് അവർക്ക് സഹായം എത്തിച്ചു കൊടുക്കുന്ന ഒരാളായിരുന്നു അയ്യപ്പൻ. അച്ഛൻ ചെയ്ത കാര്യങ്ങൾ, നടത്തിക്കൊണ്ടു പോകുവാൻ കഴിയട്ടെ എന്ന് മകൾ കവിത ടീച്ചർ അനുസ്മരണ വേളയിൽ കൂട്ടിച്ചേർത്തു. കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ജൂബിലി ഹാളിൽ ഫാദർ കുര്യക്കോസ് മുണ്ടാടാൻ ഉദ്ഘാടനം നിർവഹിച്ചു. വി കെ ഡാർബി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ശ്രീ. സി കെ അനന്തകൃഷ്ണൻ, എം എം പ്രമുഖൻ, ബീന ദേവസി, ടി എം ഉണ്ണി, ഒ വി മണികണ്ഠൻ, കെ ആർ അജയകുമാർ, കവിത എം എ, റോയ്കോരത് എന്നിവർ പ്രസംഗിച്ചു
വൈപ്പിൻ
SHARE THIS ARTICLE