All Categories

Uploaded at 3 weeks ago | Date: 19/09/2025 21:12:29

വൈപ്പിൻ:- ശ്രീബാലഭദ്ര ദേവീ ക്ഷേത്രത്തിലെ 2025ലെ നവരാത്രി നവാഹയജ്ഞവും നവശക്തി പൂജയും വിദ്യാരംഭവും 22.09.2025 മുതൽ 02.10.2025 വരെ 11 ദിവസങ്ങളിലായി നടക്കും.

22ന് തിങ്കളാഴ്ച്‌ച ദീപാരാധനയ്ക്കുശേഷം ജദീപ പ്രതിഷ്ഠ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ. കെ.പി. വിശ്വനാൻ നിർവ്വഹിക്കും. സരോജിനി ശ്രീജിത്ത് അഞ്ചലശ്ശേരി ഗ്രന്ഥ സമർപ്പണവും, ശശീന്ദ്രകുമാർ മരക്കാപറമ്പിൽ പൂജാദ്രവ്യ സമർപ്പണവും, സതീഷ് രാമത്ത് അന്നദാനദ്രവ്യ സമർപ്പണവും, ഭാഗവതാചാര്യൻ രാമചന്ദ്രൻ തൊട്ടക്കാട്ട് ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടത്തും. 23 മുതൽ 28 വരെ വിവിധ പൂജകളോടെ ആചാര്യൻ്റെ നേതൃത്വ ത്തിൽ നടത്തപ്പെടുന്ന ദേവിഭാഗവതയജ്ഞത്തിൽ ലളിതഹരി, ധർമ്മജ കൊല്ലം, പ്രജിത കായ ങ്കുളം മുതൽ പേർ പങ്കാളികളാകും.

29ന് വൈകീട്ട് 5ന് തപസ്യ സാഹിത്യവേദി വൈപ്പിൻ സമിതിയുടെ നവരാത്രി ചടങ്ങു കൾ ചലചിത്രനടൻ ഷിബു തിലകൻ ഉൽഘാടനം ചെയ്യും. വിശിഷ്‌ട അതിഥിയായി ചടങ്ങിൽ സംബന്ധിക്കുന്ന ചലചിത്ര പിന്നണി ഗായകൻ വിജേഷ് ഗോപാൽ, പ്രതിഭ പുരസ്ക്‌കാര ജേതാവ് പി. വി. ചന്ദ്രബോസിന് അവാർഡ് നല്‌കും. മികച്ച നടനുള്ള അംഗീകാരം നേടിയ എം.എ. ബാലചന്ദ്രന് ആദരവ് നൽകും. തപസ്യ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാ ചരിപാടികൾ നടത്തും. ദീപാധാരനയ്ക്ക് ശേഷം പൂജവെയ്പ്പ്.

30-ന് ദുർഗ്ഗാഷ്‌ടമി, സർവ്വകാര്യസിദ്ധിപൂജ, നവഗ്രഹശാന്തി ഹോമം, ദീപാരാധനയ്ക്ക് ശേഷം മധുമോഹനൻ്റെ ഫ്ളൂട്ട് മെലഡീസ്, ഒക്ടോബർ 1-ന് മഹാനവമി, നവാഹയജ്ഞ സമാപ നം, വിശേഷാൽ ധാരാഹോമം അവഭ്യതസ്നാനം, 2-ന് വിജയദശമി രാവിലെ 7 മണിക്ക് സരസ്വതി പൂജയും വിദ്യാരംഭവും പൂജയെടുപ്പും തുടർന്ന് 11 മണി വരെ കൃഷ്‌ണഗാഥ സംഗീ താലയത്തിന്റെ സംഗീതാർച്ചനയും നടക്കുമെന്ന് നവരാത്രി ആഘോഷകമ്മറ്റി രക്ഷാധികാരി സുകുമാരൻ ശാന്തി, സഭ പ്രസിഡൻ്റ് കെ.സി. ഗോപി, സെക്രട്ടറി എ.വി. ഭാസി, കെ.ബി. രാജേന്ദ്രൻ, എ.കെ. സന്തോഷ്, രവി മാണിശ്ശേരി എന്നിവർ അറിയിച്ചു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.