വൈപ്പിൻ:-ഗോശ്രീ പാലങ്ങളിലെ ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയായി മാറുന്നു. ഇപ്പോള്‍ രണ്ടാം പാലത്തിന്റെ സമാന്തര പാലം അടച്ചിട്ട് നടത്തുന്ന അറ്റകുറ്റ പണികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട് . എന്നാല്‍ അതുകൊണ്ട് ഈ റൂട്ടിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകില്ല. പാലങ്ങളില്‍ കണ്ടെയ്‌നര്‍ ലോറികള്‍ കുടുങ്ങി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുന്നത്.തുടര്‍ക്കഥയാകുന്നു. ഗതാഗതം കൂടുതലുള്ള രാവിലെയും വൈകിട്ടും സമയങ്ങളിൽ കണ്ടെയ്‌നര്‍ ലോറികളെ നിയന്ത്രിക്കണമെന്ന ആവശ്യം കർശനമായി നടപ്പിലാക്കണം. അതോടൊപ്പം ഗോശ്രീ ഒന്നും മൂന്നും പാലങ്ങള്‍ക്ക് സമാന്തര പാലം അടിയന്തിരമായി നിര്‍മ്മിക്കുകയും അതിന്റെ നിര്‍മ്മാണം യൂദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കുകയും വേണം. എന്നാലേ ഗോശ്രീ റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവൂ.
സമാന്തര പാലങ്ങളെപ്പറ്റി ആലോചിക്കുവാന്‍ ഈ മാസം 16-ാം തീയതി ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് ഞാറക്കൽ സഹോദരനഗര്‍ വൈപ്പിന്‍സൈന്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഒരു യോഗം വിളിച്ചുചേര്‍ക്കുന്നു. ഈ യോഗത്തിൽ ജനപ്രതി നിധികളും, വൈപ്പിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
വൈപ്പിൻ
SHARE THIS ARTICLE