പറവൂർ ബ്ലോക്ക് പഞ്ചായത്ത് "പൂവിളി 2024" സെപ്റ്റംബർ 9ന്
പറവൂർ: ബ്ലോക്ക് പഞ്ചായത്തിൻ്റെ "പൂവിളി 2024" സെപ്റ്റംബർ 9ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടക്കും. ഓണം പ്രദർശന വിപണന മേള, കൃഷിശ്രീ സെൻ്റർ ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷത സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ, ജില്ലാ കൃഷി ഓഫീസർ ഷേർളി സക്കറിയാസ് എന്നിവർ പദ്ധതി വിശദീകരണം നടത്തും. വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ എസ് ഷാജി (കോട്ടുവള്ളി), എം എസ് രതീഷ് (ഏഴിക്കര), രശ്മി അനിൽകുമാർ (വടക്കേക്കര), ലീന വിശ്വൻ (ചേന്ദമംഗലം), ശാന്തിനി ഗോപകുമാർ (ചിറ്റാറ്റുകര), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ
എ എസ് അനിൽകുമാർ,
അഡ്വ. ഷാരോൺ പനയ്ക്കൽ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗാന അനൂപ് (വികസനം), സുരേഷ് ബാബു (ക്ഷേമം), ബബിത ദിലീപ് (ആരോഗ്യം, വിദ്യാഭ്യാസം), പറവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സിംന സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി എം രാജഗോപാൽ, സജ്ന സൈമൺ, നിത സ്റ്റാലിൻ, പി വി മണി ടീച്ചർ, ജെൻസി തോമസ്, ആൻ്റണി കോട്ടയ്ക്കൽ, എ കെ മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി വി പ്രതീക്ഷ, കൃഷി അസിസ്റ്റൻ്റ് ഇൻ ചാർജ് ബി എം അതുൽ തുടങ്ങിയവർ പങ്കെടുക്കും.
9-ാം തീയതി രാവിലെ 8.30 ന് നടക്കുന്ന കാർഷിക വ്യവസായ വിപണന മേള പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് നടക്കുന്ന ജനപ്രതിനിധി സംഗമത്തിൽ
5 പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികളായ
"ഓർമ്മിക്കാൻ ഒരോണം" അമ്മയും കൊച്ചുമോനും ചേർന്ന് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന കാർഷിക സെമിനാറിൽ "കാർഷിക സ്വയം പര്യാപ്തത ജൈവ കൃഷിയിലൂടെ " എന്ന വിഷയത്തിൽ നടക്കുന്ന കാർഷിക സെമിനാർ ആത്മ പ്രോജക്ട് ഡയറക്ടർ ബി ശ്രീലത ഉദ്ഘാടനം ചെയ്യും. ജില്ലാ കൃഷി ഓഫീസർ ഷേർളി സക്കറിയാസ് പദ്ധതി വിശദീകരണം നടത്തുമെന്ന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, വികസന കമ്മിറ്റി ചെയർപേഴ്സൺ ഗാന അനൂപ്, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബബിത ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന സന്തോഷ്, പി വി മണി ടീച്ചർ എന്നിവർ അറിയിച്ചു.
kerala
SHARE THIS ARTICLE