പറവൂര്‍ നഗരസഭ സ്റ്റേഡിയം നിര്‍മാണം ഉദ്ഘാടനം ചെയ്തു
പറവൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള നഗരസഭ സ്റ്റേഡിയത്തിന്‍റെ നിര്‍മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ
ബീന ശശിധരന്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ അനില്‍കുമാര്‍, മുനിസിപ്പൽ കൗൺസിലർമാരായ സജി നമ്പിയത്ത്, വനജ ശശികുമാര്‍, ശ്യാമള ഗോവിന്ദന്‍, കെ ജെ ഷൈന്‍, ഡി രാജ്‌കുമാര്‍, ടി വി നിധിന്‍, സെക്രട്ടറി പി ബി കൃഷ്ണകുമാരി തുടങ്ങിയവർ പങ്കെടുത്തു. 10 കോടി രൂപ ചിലവിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. എസ്റ്റിമേറ്റ് പ്രകാരം നിലവിലുള്ള ഗ്രൗണ്ട് റീട്ടെയിനിംഗ് വാള്‍ നിര്‍മിച്ച് 60 സെന്‍റി മീറ്ററോളം ഉയര്‍ത്തി ഗ്രൗണ്ടിനു ചുറ്റും വെള്ളം ഒഴുകി പോകുവാന്‍ കാന നിര്‍മിക്കുന്നതിനും, നാച്ചുറല്‍ ടര്‍ഫ്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, ഫെന്‍സിംഗ്, സിന്തറ്റിക് ടര്‍ഫ്, ഗ്രൗണ്ടിനു ചുറ്റും ഫ്ലാഡഡ് ലൈറ്റ്, ഫെന്‍സിംഗ്, ടോയ്ലറ്റ്, വസ്ത്രം മാറാനുള്ള മുറികൾ, വാട്ടര്‍ ടാങ്ക്, ഗ്രൗണ്ടിനു ചുറ്റും നടക്കാവുന്ന രീതിയില്‍ ഇന്‍റര്‍ ലോക്ക് ടൈലുകള്‍ വിരിച്ച് മനോഹരമാക്കും. സെക്യൂരിറ്റി ക്യാബിന്‍, ലൈറ്റുകള്‍ മുഴുവനുമായി കണ്‍ട്രോള്‍ ചെയ്യാവുന്ന രീതിയില്‍ ഇലക്ട്രിക്കല്‍ റൂം, അനുബന്ധ ഇലക്ട്രിക് പ്ലമ്പിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ എസ്റ്റിമേറ്റില്‍ ഉണ്ട്. ഫുട്ബോളും, ക്രിക്കറ്റും നടത്തുവാനുള്ള വലിയ ഒരു സ്റ്റേഡിയം ഇതോടെ പറവൂരില്‍ ഉണ്ടാകും. നിയമസഭ ഇലക്ഷനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കും. വെടിമറയില്‍ ഉള്ള സ്റ്റേഡിയം കായിക താരങ്ങൾക്ക് കളിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്നതിനുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായും എംഎൽഎ അറിയിച്ചു. ഇലക്ഷന്‍ പെരുമാറ്റചട്ടം വരുന്നതിനു മുമ്പായി ഈ കാര്യത്തിനുള്ള ഭരണാനുമതി നേടിയെടുക്കുവാന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
kerala
SHARE THIS ARTICLE