All Categories

Uploaded at 1 week ago | Date: 08/05/2024 23:05:21



സമൂഹം ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
പറവൂർ സമൂഹം ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി . ഈ വിദ്യാലയത്തിലെ ആദ്യ എസ്എസ്എൽസി ബാച്ചിലെ അംഗങ്ങൾ മുതൽ ഈ കൂട്ടായ്മയിൽ പങ്കെടുത്തിരുന്നു. ഒഎസ് എ സെക്രട്ടറിയായ ആർ ഗോപകുമാർ അധ്യക്ഷനായ ഈ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് സമൂഹം സ്കൂൾ മാനേജർ കെ ഗണേശൻ ആയിരുന്നു. പൂർവവിദ്യാർത്ഥിയും വാർഡ് കൗൺസിലറുമായ ഡി രാജകുമാർ , പൂർവ്വ വിദ്യാർത്ഥിയും ,സിനി ആർട്ടിസ്റ്റുമായ വിനോദ് കെടാമംഗലം, മാനേജ്മെൻറ് പ്രതിനിധി ജി ചന്ദ്രശേഖർ എന്നിവർ ഈ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെ ഈ ചടങ്ങിൽ  ആദരിച്ചു . ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും പൂർവ്വ വിദ്യാർത്ഥികൾ ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ എത്തിയിരുന്നു .ഹെഡ് മിസ്ട്രസ്സ് രമ ഗോപിനാഥ് , വിരമിച്ച അദ്ധ്യാപകർ  എൻ നാരായണ ശർമ്മ, വി എസ് ഭഗവതി അമ്മാൾ, പി എസ് രാധാമണി ,എൻ പി വസന്തലക്ഷ്മി എന്നിവർ ചടങ്ങിൽ സംസാരിച്ചു  .സ്റ്റാഫ് സെക്രട്ടറി എം ഹേമലത നന്ദി പ്രകാശിപ്പിച്ചു  .    പൂർവ്വവിദ്യാർഥികളും , അധ്യാപകരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ  ചടങ്ങിന് മോടി കൂട്ടി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.