All Categories

Uploaded at 2 months ago | Date: 19/05/2024 20:45:26

മതിലകം
എമ്മാട് കരുണഗ്രാമം ടി. ആർ. അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാല, തളിര് ബാലവേദി എമ്മാട് യു.പി. സ്കൂളിൽ സംഘടിപ്പിച്ച "വേനൽപ്പച്ച" കുട്ടികളുടെ പരിപാടി കവി ഇ. ജിനൻ ഉദ്ഘാടനം ചെയ്തു.

വായനശാല വൈ. പ്രസിഡണ്ട് ജിഷ ടീച്ചർ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ തളിര് ബാലവേദി കൺവീനർ ശ്രീലക്ഷ്മി കെ.പി., സെക്രട്ടറി സുനിൽ പി. മതിലകം, ജോ. സെക്രട്ടറി രാജി ആൽഫ നന്ദി പറഞ്ഞു.

നാടക സംവിധായകൻ നിതിൻ ശ്രീനിവാസൻ, സംഗീത സംവിധായകനും ഗായകനുമായ സുമേഷ് സോമസുന്ദർ എന്നിവർ "കളിയരങ്ങ്" നയിച്ചു.

കായിക വിനോദ പരിപാടികൾ കായിക അധ്യാപകൻ ബിജു ഐനിക്കൽ നയിച്ചു.

ഏകദിന ക്യാമ്പിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.