All Categories

Uploaded at 11 months ago | Date: 16/05/2024 20:32:38

പറവൂർ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ആലുവ ആദ്വൈത്വ ആശ്രമം മഠാധിപതി സ്വാമിധർമ്മ ചൈതന്യപകർന്നു നൽകിയ  ദിവ്യ ജ്യോതി പറവൂർ എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് സി എൻ രാധാകൃഷ്ണൻ സെക്രട്ടറി ഷൈജു മനക്കപ്പടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
 തുടർന്ന് പറവൂർ മുൻസിപ്പൽ കവലയിൽ വാവക്കാട് ശാഖയിൽ നിന്നും എത്തിയ കൊടിയും നീണ്ടൂർ ശാഖയിൽ നിന്ന് എത്തിയ കൊടിമരവും കൊടുവഴങ്ങ എസ്എൻഡിപി ശാഖയിൽ നിന്ന് എത്തിയ കൊടിക്കയറും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രവിവിധ ശാഖാ യോഗങ്ങളിൽ നിന്നും എത്തിയ പ്രവർത്തകരുടെ അകമ്പടിയോടെ ദർശനോത്സവ വേദിയിൽ എത്തിച്ചേർന്നു.  യൂണിയൻ പ്രസിഡണ്ട് സി എൻ രാധാകൃഷ്ണൻ, സെക്രട്ടറി ഷൈജു മനക്കപ്പടി, യോഗം ബോർഡ് മെമ്പർമാരായ പി എസ് ജയരാജ്, എം.പി ബിനു ,ഡി ബാബു ,യോഗം കൗൺസിലർ ദർശനോത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ എം കെ ആഷിക് , യൂണിയൻ കൗൺസിൽ  അംഗങ്ങളായ ഡി പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട് , കെ.ബി സുഭാഷ്, ടി എം ദിലീപ്, വി എൻ നാഗേഷ്, വി പി ഷാജി, ടി പി രാജേഷ്, എം എഫ് ഐ കൺവീനർ ജോഷി പല്ലേക്കാട്ട്, എസ് ഗോപാലകൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദുബോസ്, യൂത്ത് മുവ്മെന്റ് യൂണിയൻ ഭാരവാഹികളായ  അഡ്വ. പ്രവീൺ തങ്കപ്പൻ, പ്രസിഡൻറ് അഖിൽ കൈതാരം, സെക്രട്ടറി അനീഷ് , വൈദീക യോഗം പ്രസിഡണ്ട് വിപിൻ ശാന്തി, സെക്രട്ടറിഅഖിൽ ശാന്തി എന്നിവർ നേതൃത്വം നൽകി.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.