All Categories

Uploaded at 1 year ago | Date: 14/05/2024 09:34:26


പറവൂർ -

പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികളെ അഡ്വ. വി ഡി സതീശൻ എംഎൽഎ അനുമോദിച്ചു .100% വിജയം നേടിയ സ്കൂളിൽ 97 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചത് . സ്കൂളിലെ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ശനിയാഴ്ച സ്കൂളിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ സ്കൂൾ മാനേജർ പി എസ് സ്മിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി ജെ ദീപ്തി സ്വാഗതം പറഞ്ഞു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത് ,ഈഴവ സമാജം സെക്രട്ടറി  പി എസ് ഹരിദാസ്,ഈഴവ സമാജം പ്രസിഡൻറ് എസ് എസ് ജ്യോതി,  കെ എസ് ഇ ബി അസിസ്റ്റൻറ് എൻജിനീയർ പി ബിജു, ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ സി എം വർഗീസ് , എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ സി എസ് ജാസ്മിൻ നന്ദി പറഞ്ഞു.കെ എസ് ബിന്ദു, എം കെ സജീവൻ എന്നിവർ സന്നിഹിതരായിരുന്നു

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.