പറവൂർ ഉപജില്ല കലോത്സവത്തിന് തിരി തെളിഞ്ഞു
പറവൂർ ഉപജില്ല കലോത്സവത്തിന്റെ ഉദ്ഘാടനകർമ്മം പറവൂർ പുല്ലംകുളം ശ്രീ നാരായണ ഹയർസെക്കൻഡറി സ്കൂളിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ നിർവ്വഹിച്ചു . പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷയായ ചടങ്ങിൽ പറവൂർ എ ഇ ഒ നിഖില ശശി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് ഉപജില്ലകലോത്സവത്തിൻ്റെ ലോഗോ തയ്യാറാക്കിയ വിദ്യാർത്ഥിനി എം വി തീർത്ഥ ലക്ഷ്മിയെ ആദരിച്ചു.
പറവൂർ ഉപജില്ലശാസ്ത്രമേളയിൽ വിജയികളായവർക്കകുള്ള ട്രോഫി വിതരണവും പാചകത്തൊഴിലാളികൾക്കുള്ള ആദരവും നടന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വി രവീന്ദ്രൻ, എ എസ് അനിൽകുമാർ, യേശുദാസ് പറപ്പിള്ളി, . ഷാരോൺ പനക്കൽ, പറവൂർ നഗരസഭ വൈസ് ചെയർമാൻ എം. ജെ. രാജു,
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനുവട്ടത്തറ , ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. രതീഷ്, കുന്നുകര പഞ്ചായത്ത് പ്രസിഡൻ്റ് സൈന ബാബു, പറവൂർ നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അംഗം കെ. ജെ. ഷൈൻ, പറവൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അംഗം സജി നമ്പ്യത്ത്, പറവൂർ നഗരസഭ കൗൺസിലർ ഡി. രാജ്‌കുമാർ, പറവൂർ നഗരസഭ കൗൺസിലർ നിഥിൻ ടി വി, കൗൺസിലർ വി എ പ്രഭാവതി, പുല്ലംകുളം ശ്രീ നാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജർ പി. എസ് സ്‌മിത്ത്, പറവൂർ ബി.പി.സി കെ എസ് പ്രേംജിത്ത്, എച്. എം. ഫോറം കൺവീനർ ശ്രീമതി നീന കെ. ജെ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി ജെ ദീപ്തി സ്കൂൾ പി ടി എ പ്രസിഡൻ്റ് ലിനോ എം ഡി,രതീഷ് കെ വി (കെ.എസ്.ടി.എ), ഫെലിക്സ് ജോ (കെ.പി.എസ്.ടി.എ), സൂരജ് സത്യൻ (എ.കെ.എസ്.ടി.യു.), സിറാജ് (കെ.എ.എം.എ), രാജേഷ് കെ എസ് (എ.എച്.എസ്.ടി.എ), ശ്രീ സന്ദീപ് കെ എസ് (കെ.എസ്.ടി.എഫ്) എന്നിവർ ആശംസകളർപ്പിച്ചു.
കലോത്സവത്തിൻ്റെ ജനറൽ കൺവീനറായ പ്രിൻസിപ്പൽ സി എസ് ജാസ്മിൻ നന്ദി രേഖപ്പെടുത്തി.
kerala
SHARE THIS ARTICLE