All Categories

Uploaded at 1 month ago | Date: 26/10/2024 09:25:43

ഏഴിക്കര ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ പൊക്കാളി കൃഷി കൊയ്ത്തുത്സവം ഏഴിക്കരയിലെ മുതിർന്ന കർഷകനായ വിൻസെന്റ് കുരിശിങ്കലിന്റെ പാടശേഖരത്ത് പഞ്ചായത്ത് പ്രസിഡന്റ് എം എസ് രതീഷ് ഉദ്ഘാടനം ചെയ്തു. .. 

ഏഴിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കാർഷിക വികസന സമിതി അംഗങ്ങളും ചേർന്നാണ് ഇന്ന് പാടത്ത് കൊയ്യാൻ ഇറങ്ങിയത്. വൈസ് പ്രസിഡന്റ് പി പത്മകുമാരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഡി  വിൻസെൻറ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ശിവാനന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി ഉണ്ണികൃഷ്ണൻ, മെമ്പർമാരായ എം ബി. ചന്ദ്രബോസ്, ബിന്ദു ഗിരീഷ്, സുമ രാജേഷ്, ധന്യ സുരേഷ്, ജിന്‍റാ അനിൽകുമാർ, പള്ളിയാക്കൽ ബാങ്ക് പ്രസിഡന്റ് എ.സി ഷാൻ, കൃഷി ഓഫീസർ സജീറ, എ.ഡി.എസ് അംഗങ്ങൾ ,കർഷകർ, കർഷക തൊഴിലാളികൾ എന്നിവർ പങ്കെടുത്തു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.