പറവൂർ
പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി സിപിഐ ഘടകങ്ങളിൽ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് രാജിവച്ചവരെയും ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്ത നിലവിലെ പ്രസിഡൻറ് പി വി ഗോപകുമാർ ഉൾപ്പെടെയുള്ളവരെയും പുറത്താക്കിയതായി വന്ന പ്രസ്താവന അപഹാസ്യമാണെന്ന് പാർട്ടി വിട്ടവർ ഇന്ന് പറവൂർ താലൂക്ക് പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു. അഴിമതിക്കാരെ രക്ഷിക്കാൻ വേണ്ടി ദീർഘകാലം പാർട്ടിയിൽ പ്രവർത്തിച്ചവരെയും നിലവിലെ ബോർഡ് അംഗം പി പി ജോയ് ഉൾപ്പെടെയുള്ളവരെയും മോശമായി ചിത്രീകരിക്കാനാണ് പാർട്ടി ശ്രമിച്ചത് . പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ സമീപനം കൊണ്ടാണ് കോൺഗ്രസ് പാനലുമായി ധാരണയുണ്ടാക്കി നാല് സീറ്റുകളിൽ മത്സരിക്കുന്നത് .ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഉറച്ച നിലപാടെടുത്ത പി വി ഗോപകുമാറിനെ പാനലിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത് .വർഷങ്ങൾക്കു മുൻപ് എൻഎസ്എസ് ഭാരവാഹി എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ശത്രുപക്ഷം ഉന്നയിച്ച കഴമ്പില്ലാത്ത ആരോപണം സാമ്പത്തിക ക്രമക്കേടെന്ന നിലയിൽ വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് അദ്ദേഹം ബാങ്കിൽ ക്രമക്കേടു നടത്തിയെന്ന പ്രതീതി ഉളവാക്കാൻ ശ്രമിക്കുകയാണ് പാർട്ടി ചെയ്യുന്നത് . പുത്തൻവേലിക്കര പഞ്ചായത്തിലെ ഏക സിപിഐ അംഗമായ ഡ്യൂയി ജോൺ പടമാടനെ യാതൊരു ന്യായീകരണവും ഇല്ലാത്ത വിധത്തിലാണ് പുറത്താക്കിയെന്ന് പ്രചരിപ്പിക്കുന്നതന്ന് പറവൂർ താലൂക്ക് പ്ലസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡ്യൂയി ജോൺ പടമാടൻ , നിലവിലെ ബാങ്ക് പ്രസിഡൻറ് പി വി ഗോപകുമാർ ,ബാങ്ക് ഭരണസമിതി അംഗം പി പി ജോയ് ,സിപിഐ മുൻ ലോക്കൽ കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ബിജു പനക്കൽ ,മുൻ ലോക്കൽ കമ്മിറ്റി അംഗം പി കെ മധു ,മുൻ ബ്രാഞ്ച് സെക്രട്ടറി തോമസ് ഒറ്റാരിക്കൽ എന്നിവർ വിശദീകരിച്ചു ..
kerala
SHARE THIS ARTICLE