വെള്ളങ്ങല്ലൂർ : ഹാഷ്മി കലാവേദി & വായനശാലയുടെ വികസനത്തിനായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ച് നിർമ്മിച്ച റീഡിംഗ് റൂമിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം സെപ്റ്റം. 25 വ്യാഴം 5 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് നിർവ്വഹിക്കും. വായനശാല പ്രസിഡന്റ് കെ. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും . ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. രാജേഷ് ഫോട്ടോ അനാച്ഛാദനം ചെയ്യും. അസ്മാബി ലത്തീഫ്, ഐശ്വര്യ.എസ്., വർഷ പ്രവീൺ, കബീർ ടി. കെ. തുടങ്ങിയവർ പങ്കെടുക്കുന്നു. തുടർന്ന് ഗാനസന്ധ്യയും ഉണ്ടായിരിക്കും.