“സായംപ്രഭ” യുടെ മേളക്കൊഴുപ്പ്
ഗോതുരുത്ത്: കടൽവാതുരുത്ത് ഹോളിക്രോസ്സ് ദേവാലയത്തിലെ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി സായംപ്രഭ കൂട്ടായ്മയിലെ അംഗങ്ങൾ പ്രായം മറന്നും ശിങ്കാരി മേളം കൊട്ടിത്തീർത്തു.
65 വയസ്സുമുതൽ 85 വയസു വരെയുള്ള 18 മുതിർന്ന അംഗങ്ങളാണ് മേളം അവതരിപ്പിച്ച് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. ജീവിതത്തിൽ ഇതിനു മുമ്പൊരിക്കലും ചെണ്ട കൈകൊണ്ട് തൊടാൻ പോലും അവസരം ലഭിക്കാത്തവരായിരുന്നു ഇവർ.
തോമസ് കളരിത്തറ, സെബാസ്റ്റ്യൻ കുറുപ്പശ്ശേരി, ഷെല്ലി പുത്തൻവീട്ടിൽ, വർഗീസ് കളത്തിൽ, മാത്യു കളത്തിൽ, ജോർജ് പുത്തൻവീട്ടിൽ, ഗ്രേസി ഷെല്ലി, മാർഗി തോമസ്, മറിയിലി ഔസോ, എൽസി റാഫേൽ, ലില്ലി ജോയ് , ഫിലോ സെബാസ്റ്റ്യൻ, ബേബി ജെറി, മേരി റോക്കി, കർമ്മലി കുഞ്ഞപ്പൻ, ഗ്രേസി ജോർജ്, ബേബി കുഞ്ഞപ്പൻ,സ്റ്റെല്ല ഡാനിയൽ എന്നിവരാണ് ആത്മവിശ്വാസത്തോടെ കൊട്ടിത്തകർത്തത്.
kerala
SHARE THIS ARTICLE