All Categories

Uploaded at 7 months ago | Date: 04/07/2022 10:51:09

 

കവിത

 

     വയസ്സൻ ക്ലബ്ബ്

            

നാലുംകൂടിയ കവലയിതിൽ

നാലാൾകൂടും കവലയിതിൽ

അറുപതുതാണ്ടിയ ഞങ്ങൾക്ക്

സൊറപറയാനൊരു ക്ലബ്ബുണ്ട്

 

അനുഭവകഥകൾ ഓരോന്നും

തമ്മിലറിഞ്ഞുപറഞ്ഞിടുവാൻ

സുഖവും ഞങ്ങടെദു:ഖവുമെല്ലാം

പങ്കിടുവാനൊരു ക്ലബ്ബുണ്ട്

 

വന്നാൽ തമ്മിൽകാണാലോ

വല്ലതുമൊക്കെപറയാലോ

വെടിയുംപുകയും ആയിട്ടങ്ങനെ

വെറുതേ നാളുകൾതള്ളാലോ!

 

(ജയനാരായണൻ തൃക്കാക്കര)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.