All Categories

Uploaded at 6 days ago | Date: 26/09/2025 17:38:08

പറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ സെൻട്രൽ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വയോജന ദിനാചരണവും കുടുംബ സംഗമവും ഒക്ടോ. 1 ന് പറവൂർ കെ. ആർ. ഗംഗാധരൻ സ്മാരക ഹാളിൽ നടക്കും. ബ്ലോക്ക് പ്രസിഡന്റ് കെ. എസ്.സലിമിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി. വി. നിഥിൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.യു. ജില്ലാ രക്ഷാധികാരി വി. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കമ്മറ്റി അംഗം ടി. എസ്.സുരേന്ദ്രൻ മുഖ്യാതിഥികളെ ആദരിക്കും. ബ്ലോക്ക് രക്ഷാധികാരി പി. കെ. കൃഷ്ണപിള്ള വയോജനങ്ങളെ ആദരിക്കും. സംസ്ഥാന കൗൺസിൽ അംഗം കെ. എം. കമറുദ്ദീൻ മികച്ച കർഷകരെ ആദരിക്കും. വെസ്റ്റ് യൂണിറ്റ് രക്ഷാധികാരി കെ. എൻ . പീതാംബരൻ മുതിർന്ന അംഗങ്ങളെ ആദരിക്കും. ബ്ലോക്ക് ട്രഷറർ ജില്ലാ കലോത്സവ വിജയികളെ ആദരിക്കും. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.പി. എയ്ഞ്ചൽസ് നേത്ര ദാന സമ്മത പത്രം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ എ.എം . അബ്ദുൽഫത്താഹ് , ടി. എസ്. ശിവൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി. എം . ശാന്ത, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ടി. ജി. അയ്യപ്പൻ പിള്ള, കെ.ജി. രാജേന്ദ്രൻ , സൗത്ത് ഈസ്റ്റ് യൂണിറ്റ് രക്ഷാധികാരി സി. കെ. നാരായണൻ , വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കെ. വി. സാലൻ, സാംസ്കാരിക വേദി കൺവീനർ ക്ക്. വിദ്യാസാഗർ, വനിതാ വേദി കൺവീനർ കെ. വി. ഷീല, സൗത്ത് ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി എ. അനിൽ എന്നിവർ ആശംസകൾ അർപ്പിക്കും. ബ്ലോക്ക് സെക്രട്ടറി പി. എൻ . ഓമന സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അച്ചാമ്മ എബ്രാഹം നന്ദിയും രേഖപ്പെടുത്തും. 

ഉച്ചഭക്ഷണത്തിനു ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. നോർത്ത് യൂണിറ്റ് രക്ഷാധികാരി ടി. കെ. അബ്ദുൽ റസാക്ക് സമ്മാനദാനം നിർവ്വഹിക്കും. 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.