ചടങ്ങിൽ 12 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത മിടുക്കരായ 24 കുട്ടികൾക്ക് പഠനസഹായവും, മെഡലും,സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒരുപാട് കിടപ്പു രോഗികൾക്ക് താങ്ങും തണലുമായ കുന്നുകര സബർമതി ചാരിറ്റബിൾ സൊസൈറ്റിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ, വാക്കർ, ഡയാലിസിസ് രോഗികൾക്കുള്ള ഇൻജക്ഷൻ മരുന്നുകൾ എന്നിവ കൈമാറി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സാങ്കേതിക വിദ്യാഭാസത്തിന്റെ ആവശ്യഘടകമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാസ്സ് പ്രസിഡന്റ് ജസ്ന.K നൽകുകയുണ്ടായി. പ്രശസ്ത മെന്റലിസ്റ്റ് M K പ്രസാദിന്റെ മെന്റലിസം ഷോ സദസ്സിനെ ആശ്ചര്യഭരിതരാക്കി. തുടർന്ന് നിലവിലെ പ്രസിഡന്റ് ജസ്ന. K പ്രസിഡന്റ് സ്ഥാനം ശ്രീമതി ലിൻസി സർഗ്ഗിസിനു കൈമാറി. സെക്രട്ടറി വിഷ്ണു, ട്രഷറർ സന,മറ്റു ഭാരവാഹികളും സ്ഥാനമേറ്റെടുത്തു. ചടങ്ങിൽ മുനിസിപ്പൽ ചെയർപ്പേഴ്സൻ ബീന ശശിധരൻ മുഖ്യാതിഥി ആയിരുന്നു. ജെസിഐ എറണാകുളം, തൃശൂർ,ഇടുക്കി ജില്ലാ മേധാവി മെജോ ജോൺസൺ, സോൺ വൈസ് പ്രസിഡന്റ് ഡോ. ഷബീർ ഇക്ബാൽ, അക്ഷയ് കുമാർ, അഡ്വ. പ്രവീൺ തങ്കപ്പൻ, സജ്ന സലാം,സിദ്ധാർത്ഥ്, ജ്യോതി മറ്റു ജെസിഐ അംഗങ്ങളും സബർമതി ഭാരവാഹികളും, സ്കോളർഷിപ്പ് ലഭിച്ച കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
kerala
SHARE THIS ARTICLE