പറവൂർ എസ് എൻ ഡി പി യൂണിയനിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഓണവില്ല് 2024 നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളും വനിതാസംഘം യൂത്ത്മൂവ്മെന്റ്, എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് ഫോറം ,ഓഫീസ് സ്റ്റാഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു. ഷൈജു മനക്കപടി ഉത്ഘാടനം ചെയ്തു. യോഗം കൗൺസിലർ ഷീബ ടീച്ചർ ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ ജയരാജ്, ബിനു, യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ ഡി ബാബു, മേഖല കൺവീനർമാരായ കണ്ണൻ കൂട്ടുകാട്, നാഗേഷ്, ദിലീപ്, ഷാജി എന്നിവർ ആശംസകൾ നേർന്നു. പറവൂർ മേഖല കൺവീനർ ഡി പ്രസന്നകുമാർ കൃതഞ്ത പറഞ്ഞു.
പൂക്കളമത്സരവും, സദ്യയും, കാലാപരിപാടികളും നടത്തി.
kerala
SHARE THIS ARTICLE