കവിത
ചിത്തത്തിരുവോണം
പൂക്കൾചിരിക്കുന്നു .
ചോദിക്കുന്നു നീ ചിരിക്കാത്തതെന്തേ
പൂക്കാലം വരുമെന്ന
സൂചന തന്നിട്ടും
തിരുവോണ പാട്ടിൻ്റെ ഈ രടി കേട്ടീട്ടും
പൂചോദിക്കുന്നു നിൻ മനതാരിലൊരിത്തിരി പൂക്കാലം തെളിയാത്തതെന്തേ ?
പൂത്താല മൊരുങ്ങാത്ത തെന്തേ?
പൂവിളി ഉയരാത്തതെന്തേ ?
ഓണത്തെ മറന്നിട്ടോ
ഓർമ്മകൾ വിതുമ്പീ ട്ടൊ ?
പൂപറിച്ചീടാൻ പൂക്കളം തീർക്കാൻ
ഓടി നടന്നീടും ബാല്യകൗമാരാദികൾ നിൻചിത്തത്തിൽ നിന്ന്
ചോർന്നു പോയിടാ തൊരു
മാത്ര പോലുമേ....
ഓണം വരും,
തിരുവോണം
ഓർമ്മകളിലുള്ളോരു മാബലി സ്മരണ തൻ പൊന്നിൽ കുളിച്ചീറ നോടണഞ്ഞീടും ചിങ്ങ തിരുവോണവും
ചിത്തത്തിരുവോണവും
വിജീന്ദ്രശ്യാം
peoms
SHARE THIS ARTICLE