കവിത-
നീലാകാശം
പോയിട്ടില്ലൊട്ടുമേ ഭൂമിതൻ ഹരിതവും
പൊന്നിൻ നിറം ചാർത്തും മണ്ണാൽ
തീർത്തൊരീ പാതയും ചേരുന്നതു
തിര തീർക്കും കടലിലേക്കായിരിക്കാം
നീലാകാശത്തിൻ സഖ്യം തീർത്ത
നീലക്കടലിൻ ചാരുതയാർന്ന
പരപ്പിലുയരുന്ന തിരകൾ വിഴുങ്ങും
കരയിലെ മണൽത്തരി പൊന്നു പൂശി
മഞ്ഞയും പച്ചയും ചുവപ്പും തിമിർക്കും
പൂക്കൾ ചൂടിയ മാമര ചില്ലയിൽ
കൂടൊന്നു തീർത്തു കാറ്റിന്റെ കൈകൾ
അതിലൊന്നിച്ചിരിക്കുവാൻ കൊതിയായി.
( മേരി തോമസ്)
peoms
SHARE THIS ARTICLE