കവിത-
നെന്മണി
നെന്മണി ചെപ്പിലൊളിച്ചിരിക്കും മുത്തേ നിന്നെ
പുറമേക്കെടുക്കാനിന്നേതെല്ലാം വഴികൾ .
പണ്ടോ നിന്നെ പുഴുങ്ങിയുണക്കി ഇടിച്ചു നിരത്തി
എന്തെല്ലാം ക്രൂരത ചെയ്തിരുന്നു .
എന്നിട്ടും നീയൊന്നും മിണ്ടാതെ വന്നതില്ലേ
കൊച്ചരിപ്പല്ലിനാൽ ചിരി തൂകിയെന്നും
ഇന്നോയെത്ര വേഗം പുറത്തെടുക്കുന്നു
നിന്നെ നൊമ്പരപ്പെടുത്താതെ മുത്തേ
എന്നാലും നിന്നിൽ ചമയങ്ങളണിയിച്ചും
മായം ചേർത്തും കീടനാശിനിയിൽ നീരാടിച്ചും
ചാക്കുകളിൽ നിറച്ചൊരീച്ച പോലും
അടുത്ത് വരാതിരിക്കുവാൻ പുറമെ തളിച്ചും
അങ്ങനെ വിഷം കുടിച്ച് ചീർത്തു വീർത്ത നീ
മനുഷ്യന്റെ അവയവങ്ങൾ ഓരോന്നോരോന്നായി
കൊയ്ത്തരിവാൾ പിടിച്ച കൈകൾ
മാത്രമാവുമ്പോൾ ചീർത്ത മുത്ത്
ഉണങ്ങി ശുഷ്കിച്ചിട്ടുണ്ടാവും …….
( മേരി തോമസ് )
peoms
SHARE THIS ARTICLE