മഴ പെയ്യുന്നു
മരവും
@@@@####@@@
യാതൊരു പരിഗണനയും ഇല്ലാതെ
ആരുടെയും മുഖംനോക്കാതെ
പൊടുന്നനെ ഒരു മഴവരുന്നു.
വലിഞ്ഞുകയറി വന്ന അറുബോറൻ അതിഥിയുടെ അലോസരപ്പെടുത്തുന്ന
വർത്തമാനംപോലതങ്ങു പെയ്തു
രാവിലെ ഒന്നിളിച്ചു കാട്ടിയ
വെയിലുറപ്പിൻമേൽ.....
കുടയെടുക്കാതെ
വീടിനു പുറത്തിറങ്ങിയോർ
തണൽ വിരിച്ചങ്ങ്
വിരിഞ്ഞു നിൽക്കുന്ന
വടവൃക്ഷച്ചോട്ടിന്നടിയിലേക്ക് ചുരുണ്ടൊതുങ്ങി.
തള്ളക്കോഴിയുടെ ചിറകിന്നടിയിലഭയം തേടും
കുഞ്ഞുങ്ങളെന്നപോലെ
എത്ര മനോഹരമാണാ പ്രകൃതിചിത്രം.
മഴയൊന്നു
നീണ്ടു നിവർന്നങ്ങ് പെയ്തിട്ട്
മര്യാദയാത്ര പോലും പറയാതൊരൊറ്റപ്പോക്ക്.
മഴ പോയ ആശ്വാസത്തിൽ
മഴ മേലിലേൽക്കാത്ത മരച്ചോട്ടിലുള്ളോരുടെ കുളിർമടി
മരം മണത്തു.
മടിനല്ലതല്ലെന്ന് പറയാതെ പറഞ്ഞിട്ട്
മഴകൊണ്ടമരമങ്ങു
ചിറകുനീർത്തി തുള്ളിപ്പെയ്തു.
മരമേറ്റ അവസാന തുള്ളിയും
അടിവേരുകൾക്കായും
മരം പൊഴിച്ചു .
ശിരസേറ്റിയ വെയിലിലും
പൊഴിച്ചതണൽ
തളർന്നവർക്കാണെന്നും
താൽക്കാല ഛായകൾ തേടരുതെന്നും
മനുഷ്യന്
മന:പാഠമാക്കാനും,
(മറ പാഠമാക്കാനും ) പാകമല്ലോ
മരംപെയ്ത മഴകൊണ്ട് മരച്ചോട്ടിലുള്ളോരും, മഴയും
മഴതന്ന മടിയും
പല വഴിക്കായി പറപറന്നു.
വിജീന്ദ്രശ്യാം
peoms
SHARE THIS ARTICLE