കവിത
ചൂട്ടിൻ്റെ ഗദ്ഗദം..
വൈദുതി പോസ്റ്റുകൾ വഴിവക്കിലില്ലാത്ത
വളരെ പുരാതനമെൻ്റെ നാട്
നേരം ഇരുട്ടിയാൽ ദൂരേക്കു പോകുവാൻ
ആരും കരുതുന്നു ചൂട്ടൊന്നു കയ്യിൽ
തെങ്ങോല വെട്ടി
വെയിലത്തുണക്കി
ഒന്നിച്ചു കെട്ടുന്നു ചൂട്ടിനായി
അന്തിക്കു ചന്തക്കു പോയി വരുന്നവർ
ചൂട്ടൊന്നു കത്തിച്ചു വീശി വരും
പാടവരമ്പിലും ഊടുവഴിയിലും
പാമ്പിനേം, പട്ടിയേം പേടി വേണ്ട
ചൂട്ടൊന്നു കൈവശമില്ലാതെയാരും
ഒട്ടും പുറത്തേക്കിറങ്ങുകേല
കൂട്ടായ് നടക്കുവാൻ , കൂടെ നടക്കുവാൻ
നാട്യങ്ങളില്ലാത്ത ചൂട്ടു വേണം
എല്ലാർക്കും റോട്ടിൽ വഴികാട്ടിയായി
രാത്രിയിൽ കൂട്ടായ് പോകുന്നു ചൂട്ട്
ലക്ഷ്യത്തിൽ മാനവരെത്തിക്കഴിഞ്ഞാൽ
കുത്തിക്കെടുത്തിയെറിയുന്നു ദൂരെ
ദൂരേക്കു മാറിയെരി ഞ്ഞ മരുന്നൊരീ
ദുർഗ്ഗതിചൂട്ടിനു മാത്രമിതല്ലെയൊ
ചിലരുടെ സ്നേഹവും, സേവനവും
ചൂട്ടിൻ സുതാര്യത പോലെയല്ലെ
എങ്കിലും മാനുഷരൊട്ടു പേരും
ശങ്ക വേണ്ട സ്വാർത്ഥരായിടുന്നു.
രചന. രാജൻ.കെ. മരത്താക്കര
peoms
SHARE THIS ARTICLE