കവിത
കർക്കിടകമണഞ്ഞാൽ.
കർക്കിടക മേഘം കനത്തിൽ കറക്കുന്നു .
വെയിലിന്റെ നാളംഉദിക്കാൻ മടിക്കുന്നു.
പക്ഷികൾ കൂട്ടിൽനിന്നിറങ്ങാൻ മടിക്കുന്നു .
കാറ്റ് മരത്തിൽകുടുങ്ങിക്കിടക്കുന്നു .
മഴ മണ്ണിൻ കൈവിട്ട്പോകാൻ മടിക്കുന്നു .
ഞാനെൻ പുതപ്പിൽ നിന്നിറങ്ങാൻ മടിക്കുന്നു.
വിജയ വാസുദേവൻ
peoms
SHARE THIS ARTICLE