*ജീവിത ഗണിതം*
*✍️സുനിൽരാജ്സത്യ*
അന്നത്തെ,
ചൂരൽതിണർപ്പുകളാവും-
ഇന്നത്തെ,
എന്റെ-
ജീവിത ഗണിതങ്ങളിലെ,
കൃത്യത !!
കൈവെള്ളയിലും,
മുതുകത്തും,
തുടകളിലും,
മിന്നൽ പിണറുകൾ ഓടിയ-
നൊമ്പര ബാല്യങ്ങൾ!!
അച്ഛന്റെയോ,
അമ്മയുടെയോ,
അധ്യാപകരുടെയോ-
ഇവരിലാരുടെ,
ചൂരൽവള്ളികൾക്കായിരുന്നൂ-
കൂടുതൽ വൈദ്യുതി സ്ഫുലിംഗങ്ങൾ ഉണർത്താൻ കഴിഞ്ഞതെന്ന്-
പറയുക അസാധ്യമാണ്!!
ആരും,
തടുക്കാനില്ലാത്ത,
പ്രതിഷേധങ്ങളില്ലാത്ത,
അവകാശക്കമ്മീഷനുകൾ ഇല്ലാത്ത, വേദനിച്ചുകരഞ്ഞ
ബാല്യങ്ങളാവും
ഇന്നത്തെ-
നന്മകളുടെ ധാരാളിത്തം,
പകർന്നു തന്നത്!!
peoms
SHARE THIS ARTICLE