കവിത
*ജീവിതം എ പ്ലസ്*
വേദിയിൽ നിറഞ്ഞു
നിൽക്കും ലോകം,
നാം ഓരോരുത്തരും
ഓരോ പാഠം.
ജന്മം നൽകി പ്രകൃതി,
ഒരു പുസ്തകം പോലെ,
തുറന്നു വെച്ച് പഠിക്കാൻ,
ഓരോ ദിവസവും ഓരോ അധ്യായം.
കുതിച്ചു പായുന്നൊരീ ജീവിതനൗകയിൽ
ഓരോ സ്വപ്നവും ഓരോ പരീക്ഷകൾ
എന്നാലും മുന്നോട്ട്, പുഞ്ചിരിയോടെ മുന്നോട്ട്.
ചിതറിക്കിടക്കുന്ന ചോദ്യങ്ങൾക്കുത്തരം തേടി,
ഒരു കൈത്താങ്ങായ് കൂട്ടുകാരുമായി
സന്തോഷവും സങ്കടവും,
എന്നാൽ എ പ്ലസ് നേടാൻ,
നാം പോരാടണം.
അറിവിൻ വാതിൽ തുറക്കും ഗുരുനാഥന്മാർ,
അവരെല്ലാം നമ്മുടെ മാർഗ്ഗദർശികൾ,
നന്മയുടെ വെളിച്ചം
എന്നും കാണണം
നേരവും കാലവും കാത്തുനിൽക്കില്ല,
ജീവിതമെന്നും മുന്നോട്ട്. നമ്മുടെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തി
എ പ്ലസ് നേടാം വിജയിക്കാം!.
*രജി ഓടശ്ശേരി*
peoms
SHARE THIS ARTICLE